ലിഫ്റ്റില്‍ കുടുങ്ങി സണ്ണി ലിയോണ്‍; ഹോട്ടല്‍ അധികൃതര്‍ രക്ഷപ്പെടുത്തി

Webdunia
ഞായര്‍, 18 ജനുവരി 2015 (16:32 IST)
ഒടുവില്‍ ഹോട്ട് താരം സണ്ണി ലിയോണും സംഘവും രക്ഷപ്പെട്ടു. കുറച്ച് നേരത്തെ ഭയവും ആശങ്കയും അവസാനിപ്പിച്ച് താരവും എട്ട് പേരും പുറത്ത് വരുമ്പോള്‍ മുഖത്ത് ആശങ്ക മാറിയതിന്റെ സന്തോഷം വ്യക്തമായിരുന്നു.

ഒരു മാഗസിന്‍ പ്രകാശനത്തിന് എത്തിയ സണ്ണി ലിയോണും ഭര്‍ത്താവുമടങ്ങുന്ന സംഘം ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. കുറച്ച് നേരത്തെ ആശങ്കകള്‍ക്ക് വിരാമമിട്ട് അവസാനം എല്ലാവരും പുറത്ത് വരുകയും ചെയ്തു.

സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡാനിയേല്‍ വെബറും മാനേജര്‍മാരുള്‍പ്പെടെ 8 പേര്‍ അടങ്ങുന്ന സംഘവും കയറിയ ലിഫ്റ്റ് പാതി വഴിയില്‍ നിശ്ചലമാവുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ എല്ലാവരെയും പുറത്ത് ഇറക്കുകയുമായിരുന്നു. മാഗസിന്‍ പ്രകാശനത്തിന് ശേഷമാണ് സണ്ണി ലിയോണും സംഘവും മടങ്ങിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.