മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി. ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് ചെയ്യാൻ സണ്ണി എത്തുമെന്ന് നേരത്തേ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അടുത്തിറങ്ങിയ മറ്റ് ചില ചിത്രങ്ങൾ പോലെ ഇതും വെറും തള്ള് മാത്രമാണെന്ന് കരുതിയവർക്ക് തെറ്റി.
അതേസമയം, സണ്ണി ചിത്രത്തിലേക്കെത്തിയതിനു പിന്നിലൊരു കഥയുണ്ട്. ഐറ്റം ഡാൻസിനായി വൈശാഖും അണിയറ പ്രവർത്തകരും ആദ്യം തീരുമാനിച്ചത് മലയാളത്തിലെ തന്നെ മറ്റൊരു നടിയെ ആയിരുന്നു. എന്നാൽ, പിന്നീട് ഈ അന്വേഷണം സണ്ണിയിലേക്കെത്തുകയായിരുന്നു.
സംവിധായകൻ വൈശാഖ് നേരിട്ട് താരത്തിനു മുന്നിൽ ഓഫർ വെയ്ക്കുകയായിരുന്നു. സംവിധായകനോട് ‘യേസ്’ പറയാൻ സണ്ണിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ഇക്കാര്യം വൈശാഖും അണിയറ പ്രവർത്തകരും മമ്മൂട്ടി അറിയിക്കുകയായിരുന്നു. എപ്പോഴത്തേയും പോലെ സഹതാരങ്ങളെ വേർതിരിവൊന്നും ഇല്ലാതെ കാണുന്ന മമ്മൂട്ടി ഇതിനും എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്.