ആമിയ്ക്ക് പുറമേ സുഗതകുമാരിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്! പവിഴമല്ലിയിലെ നായികയാവുന്നത് പ്രിയതാരം

ശനി, 4 മാര്‍ച്ച് 2017 (12:34 IST)
മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമെന്ന സംവിധായകൻ കമലിന്റെ പ്രഖ്യാപനം വന്നതു മുതൽ പ്രേക്ഷകർ കാത്തിരിപ്പിലാണ്. ഇപ്പോഴിതാ കവിയിത്രിയും ആക്ടിവിസ്റ്റുമായ സുഗതകുമാരിയുടെ ജീവിതം സിനിമയാകുന്നുവെന്ന വാർത്തകൾ വരുന്നത്. 
 
സംഗീത സംവിധായകനായ സുരേഷ് മണിമലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രശസ്ത ക്യാമറാമാന്‍ മധു അമ്പാട്ടാണ് ചിത്രത്തിനു വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. സംഗീത സംവിധാനവും സംവിധായകന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.
 
പവിഴമല്ലി എന്നാണ് ചിത്രത്തിന്റെ പേര്. സുഗതകുമാരിയായി വേഷമിടുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രി ആശാ ശരത്താണ്. ഏപ്രില്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക