സുഡാനി ഫ്രം നൈജീരിയ - ഒരു സുഡാപ്പി ചിത്രമോ?

Webdunia
വ്യാഴം, 29 മാര്‍ച്ച് 2018 (10:50 IST)
മലബാറിന്റെ ഫുട്ബോള്‍ ആവേശം മുഴുവന്‍ നിറച്ച സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. എന്നാല്‍ ഒരു കൂട്ടം ആളുകള്‍ ചിത്രത്തെ മതത്തിന്റെ പേരില്‍ എതിര്‍ക്കുകയാണ്. ഔട്ട്സ്‌പോക്കണ്‍ എന്ന ഫെസ്ബുക്ക് പേജില്‍ ചിത്രം സുഡാപ്പി ചിത്രമാണെന്ന രീതിയില്‍ വ്യാജപ്രചരങ്ങളാണ് നടക്കുന്നത്.
 
പോസ്റ്റിന്റെ പൂര്‍ണരൂപം: 
 
മലയാള സിനിമയില്‍ നസ്രാണി മാപ്ല അച്ചുതണ്ട് പിടി മുറുക്കുന്നു. ഇപ്പോള്‍ ഇറങ്ങുന്ന അധിക സിനിമകളും നസ്രാണി മാപ്ലാ പശ്ചാത്തലത്തില്‍ നിന്നും. 
.
കലകൾക്ക്, പ്രിത്യേകിച്ച് സിനിമക്ക് സമൂഹത്തിൽ ഉള്ള സ്വാധീനം ചെറുതല്ലെന്ന് നമുക്ക് എല്ലാവർക്കും അറിവുള്ളതാണല്ലോ. അതുകൊണ്ട് തന്നെ വെള്ളിത്തിരയുടെ മുന്നാംപുറത്തും പിന്നാംപുറത്തും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ആശയങ്ങളും കഥകളും ഉൾപ്പെടുത്തി ഉള്ള സിനിമ പിടിക്കൽ നടന്ന് പോരുന്നവയാണ്. അതിൽ ഏറ്റവും പുതിയ ട്രെൻഡ് ആണ് സിനിമാജിഹാദ്. അന്നയും റസൂലും , ബാംഗ്ലൂർ ഡെയ്സ്, തട്ടത്തിൻ മറയത്ത്, പറവ, പോലുള്ള ജിഹാദി ചിത്രങ്ങളുടെ നിരയിലേക്ക് ഇതാ "സുഡാപ്പി ഫ്രം നൈജീരിയ" എന്നൊരു ചിത്രം ചേർക്കപ്പെട്ടിരിക്കുന്നു!
 
മുൻപേയൊക്കെ ചിത്രങ്ങളിലൂടെ ജിഹാദ് ഒളിച്ച് കടത്താൻ ശ്രമിച്ച ജിഹാദികൾ ഇതാ നേരിട്ട് ഇത്തരം ഒരു തലക്കെട്ട് നൽകി ചിത്രം എടുത്തിരിക്കുന്നു. ഇത് സംഘത്തോടുള്ള വലിയ വെല്ലുവിളിയായി തന്നെ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ചിത്രം സൂപ്പർ ഹിറ്റായി ഓടുന്നു എന്നത് ഭീതിയോടെ തന്നെ വീക്ഷിക്കേണ്ടതാണെന്ന് പറയേണ്ടതില്ലല്ലോ!
 
"ഞങ്ങൾക്ക് ഇവിടെ മാത്രം അല്ലടാ, അങ്ങ് നൈജീരിയയിലും ആളുണ്ട്. ഞങ്ങളോട് കളിവേണ്ട" എന്ന് തന്നെയാണ് "സുഡാപ്പി ഫ്രം നൈജീരിയ" എന്ന തലക്കെട്ടിലൂടെ ജിഹാദികൾ പറയാൻ ശ്രമിക്കുന്നത്. ആജാനുബാഹുവായ ഒരു നൈജീരിയൻ സുഡാപ്പിയെ സിനിമയിൽ ഉടനീളം കാണിച്ചും കൂറ്റൻ ഫ്‌ളക്‌സ് അടിച്ചും ഭയപ്പെടുത്താനും സുഡാപ്പികൾ വ്യാമോഹിക്കുന്നു! ഇവിടെയുള്ള സുഡാപ്പികളെ എങ്ങനെ ഓടിക്കും എന്ന് ആലോചിച്ച് പെടാപ്പാട് പെടുമ്പോളാണ് നൈജീരിയൻ സുഡാപ്പിയെ ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ഇതിനുള്ള വിദേശ ഫണ്ട് സിനിമയുടെ നിർമ്മാതാക്കൾക്ക് എവിടുന്ന് കിട്ടി എന്ന് അന്വേഷിക്കേണ്ടതുണ്ട്!
 
"മലപ്പുറത്തെ നന്മയും സ്നേഹവും നിറഞ്ഞ ഉമ്മമാർ" ആണ് സിനിമയിളുടെ മാർക്കറ്റ് ചെയ്യപ്പെടുന്ന മറ്റൊരു ഗൗരവമായ വിഷയം. ഒന്ന് ചോദിച്ചുകൊള്ളട്ടെ, എന്താണ് മലപ്പുറത്തിന് മാത്രം ഇത്ര നന്മ? ഇത് വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കാനും മതം വിൽക്കാനും ഉള്ള ഗൂഢനീക്കം അല്ലെ? കേരളത്തിലെ നായർ, മേനോൻ, വർമ്മ എന്തിന് നമ്പൂതിരി ഇല്ലത്തെ മാതാശ്രീകളും ഇതിലും നന്മ നിറഞ്ഞവർ അല്ലെ? എത്ര നന്നായി ആണ് അവർ നമ്മളെ പരിപാലിക്കുന്നത്. പരിചയം ഇല്ലാത്തവർ ആണെങ്കിൽ കൂടി അവർ നമ്മുടെ മുഴുവൻ പേരും ചോദിക്കും. ചിലപ്പോൾ അച്ഛന്റെയും മുത്തച്ഛന്റെയും പേരുകൾ വരെ ചോദിക്കും. മുറ്റം അഴുക്കാകുമായിരുന്നിട്ടും അവർ കാണിക്കുന്ന ഈ സ്നേഹം എന്തുകൊണ്ടാണ് സിനിമ ആക്കാത്തത്?
 
കേരളത്തെ മിനി പാക്കിസ്ഥാൻ ആക്കാനുള്ള ആസൂത്രണങ്ങൾ നടക്കുന്നുണ്ട് എന്നുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. നമ്മൾ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. " മേജർ രവി പ്രിയദർശൻ തുടങ്ങിയവര്‍ ഒതുക്കപ്പെടുകയും ലാല്‍ജോസ് , ജിത്തു ജോസഫ് , ടോമിച്ചന്‍ മുളക് പാഠം, ആഷിക് അബു, സമീര്‍ ത്വാഹിര്‍ തുടങ്ങിയ നസ്രാണി മാപ്ലാ കൂട്ടു കെട്ടുകള്‍ മലയാള സിനിമ പിടിച്ചടക്കാന്‍ ശ്രമിക്കുന്നതും നാം കണ്ടിലെന്ന് നടിക്കരുത്... RSS ന്‍റെ ചരിത്രം സിനിമയാക്കാനുള്ള പ്രിയദര്‍ശന്റെ നീക്കം കമ്മി ജീഹാദി ഭീഷണി കാരണം ആണ് വേണ്ടെന്ന് വച്ചത് എന്ന് കൂടി കേള്‍ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article