കാളിദാസിന്റെ കൂടെ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല: തുറന്ന് പറഞ്ഞ് പാര്‍വതി

ബുധന്‍, 28 മാര്‍ച്ച് 2018 (14:58 IST)
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് കാളിദാസ് ജയറാം മലയാള സിനിമയിലേക്ക് തിരികേ വന്നത്. മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്. ഇനി പാര്‍വതി ജയറാം കൂടിയേ സിനിമയിലേക്ക് മടങ്ങി വരാനുള്ളു. ഉടന്‍ തന്നെ അതും സംഭവിച്ചേക്കാം.
 
നല്ല സിനിമയിലേക്ക് അവസരം ലഭിച്ചാല്‍ തിരികെവരുമെന്ന് പാര്‍വതി വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. തിരിച്ചുവരുന്ന കഥാപാത്രം മികച്ചതായിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും പാര്‍വതി പറയുന്നു. 
 
എന്റെ അമ്മയായി സിനിമയിലേക്ക് വരാന്‍ കാളി എപ്പോഴും പറയാറുണ്ടെന്ന് നടി പറയുന്നു. കണ്ണന്റെ അമ്മയായി സ്‌ക്രീനില്‍ അഭിനയിക്കുന്നതിന് എന്നെക്കാള്‍ യോജിക്കുക മറ്റു നടിമാര്‍ക്കാണെന്ന് താരം പറയുന്നു. സിനിമയില്‍ തിരിച്ചു വന്നാലും ജയറാമിന്റെയും കണ്ണന്റെയും കൂടെ അഭിനയിക്കാന്‍ താത്പര്യമില്ല. കാരണം എനിക്ക് വേറെ സ്വപ്‌നങ്ങളാനുള്ളത്. - പാര്‍വതി പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍