ലാലേട്ടനെ കാണാൻ പാലക്കാടെത്തി ഹ്യൂമേട്ടൻ

ബുധന്‍, 28 മാര്‍ച്ച് 2018 (14:24 IST)
പാലക്കാട്: മോഹൻലാലിനെ നേരിട്ടു കാണുക എന്ന ഏറെ നാളത്തെ ആഗ്രഹം സഫലീകരിച്ച്  മലയാളികളുടെ സ്വന്തം ഹ്യുമേട്ടൻ. കഴിഞ്ഞ ദിവസം പാലക്കാട് ഒടിയന്റെ ഷൂട്ടിങ്ങ് സെറ്റിലെത്തിയാണ് കേരളാ ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം എന്ന ഹ്യൂമേട്ടൻ മോഹൻലാലിനെ കണ്ടത്. 
 
മോഹൻലാലും ഇയാൻ ഹ്യുമും ഒരുമിച്ചു നിൽകുന്ന ഫോട്ടോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ച. ഇയാൻ ഹ്യൂം തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രം പുറാത്ത് വിട്ടത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ലാലേട്ടനെ കാണാൻ സാധിച്ചു. താൻ അതീവ സന്തുഷ്ടനാണെന്നും ഇയാൻ ഹ്യൂം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍