ഈ.മ.യൗ., ഒറ്റമുറി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച സ്വഭാവനടിയായി പൗളിയെ തെരഞ്ഞെടുത്തത്. അവാര്‍ഡ് ലഭിച്ചപ്പോല്‍ നിരവധിപേര്‍ വിളിച്ച് അഭിനന്ദിച്ചുവെന്ന് പൌളി പറയുന്നു. താരം എടുത്ത് പറയുന്നത് മമ്മൂട്ടിയെ ആണ്.
‘അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടി വിളിച്ച് അഭിനന്ദിച്ചു, ഇനി അല്‍പ്പം സ്റ്റൈലിലൊക്കെ നടക്കണം കേട്ടോയെന്ന് ഉപദേശിച്ചു. മമ്മൂട്ടി ഇപ്പോഴും പഴയപോലെ തന്നെ, വയസ്സായി രൂപം മാറിയ തന്നെ ഓര്‍ക്കുമെന്ന് കരുതിയില്ല,’ പൗളി പറഞ്ഞു.
വര്‍ഷങ്ങളായി നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന പൗളി, അണ്ണന്‍ തമ്പിയിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തെത്തുന്നത്. ‘അണ്ണന്‍ തമ്പിയില്‍ മരിച്ചിടത്തു കരയുന്ന ഒരു സീനിനായാണ് ഞാന്‍ പോകുന്നത്. സീന്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടി ചോദിച്ചു, ഏതാണ് ആ നടി, വളരെ ജെനുവിന്‍ ആയി അഭിനയിക്കുന്നുണ്ടല്ലോ’ എന്ന്.
അത് നാടകനടിയായ പൗളിയാണെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ മമ്മൂട്ടി ചോദിച്ചു ‘ഏത് പൗളിയോ. ഞങ്ങള്‍ ഒന്നിച്ചു നാടകം കളിച്ചിട്ടുള്ളതാണ്, ഇങ്ങോട്ടു വിളിക്കൂ..’ എന്ന്. 1975 ല്‍ ഞങ്ങള്‍ ഒരുമിച്ച് നാടകം കളിച്ചിട്ടുണ്ട്. മമ്മൂട്ടി ഇപ്പോഴും പഴയ പോലെ തന്നെ, എന്നെ മറന്നു കാണുമെന്നാണ് ഞാന്‍ കരുതിയത്’ പൗളി പറയുന്നു.