സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പട്ടികയില്‍ മോഹന്‍ലാല്‍ ചിത്രങ്ങളും

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2023 (11:20 IST)
2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്ന സിനിമകളില്‍ നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍. എലോണ്‍, മോണ്‍സ്റ്റര്‍, ആറാട്ട്, ട്വല്‍ത്ത് മാന്‍ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്റേതായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മത്സരിക്കുക. നാല് സിനിമകളിലെ പ്രകടനത്തിന് മികച്ച നടനുള്ള പട്ടികയില്‍ മോഹന്‍ലാലിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. 
 
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് മത്സരിക്കാന്‍ മോഹന്‍ലാലിന്റെ നാല് സിനിമകള്‍ ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും തുടങ്ങി. അവാര്‍ഡിന് പരിഗണിക്കാന്‍ മാത്രം എന്ത് യോഗ്യതയാണ് ഈ സിനിമകള്‍ക്ക് ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. 
 
ഇത്തവണ 154 സിനിമകളാണ് സംസ്ഥാന അവാര്‍ഡിനായി മത്സരരംഗത്തുള്ളത്. മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നിവ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് മത്സരരംഗത്ത് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article