സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; തത്സമയം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വെള്ളി, 27 മെയ് 2022 (08:19 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപനം നടത്തും. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, ജോജു ജോര്‍ജ്, ഇന്ദ്രന്‍സ്, ഫഹദ് ഫാസില്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ മികച്ച നടനാകാന്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ അവാര്‍ഡ് പ്രഖ്യാപനത്തിനായി കാതോര്‍ക്കുകയാണ് സിനിമാലോകം. 
 
മികച്ച നടിക്ക് വേണ്ടിയുള്ള കാറ്റഗറിയിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാരിയര്‍, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍, രജിഷ വിജയന്‍, ഐശ്വര്യ ലക്ഷ്മി, സുരഭി ലക്ഷ്മി തുടങ്ങി താരങ്ങള്‍ മികച്ച നടിക്ക് വേണ്ടിയുള്ള കാറ്റഗറിയില്‍ മത്സരിക്കുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍