പ്രിയദര്‍ശന്റെ കൂടെ സംവിധാന സഹായിയായി നടന് ശ്രീകാന്ത് മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമാ സംവിധായകനായും നടനായും മലയാള സിനിമയില്‍ സജീവം.ശ്രീകാന്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സംഗീതയും മലയാളികള്‍ക്ക് സുപരിചിതയാണ്. പ്രണയ വിവാഹമായിരുന്നു രണ്ടാളുടെയും. സെപ്റ്റംബര്‍ ആറിന് പിറന്നാള്‍ ആഘോഷിക്കുന്ന ഭാര്യക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്.
'സംശയം വേണ്ടാ!!ഇത് ഇന്നുതന്നെ പോസ്റ്റ് ചെയ്യാൻ.
പ്രത്യേകം പറഞ്ഞെടുപ്പിച്ചതാണ്.Thank you സിത്താരാ for this click
നാല് ദശാബ്ദങ്ങൾ.... ഇതുപോലൊരു സെപ്റ്റംബർ ആറിന്,
ഇപ്പോൾ കാണുന്ന തുപോലെ വിരിഞ്ഞതാണ്..
ഒപ്പം കൂടിയ നേരം മുതലുള്ള സ്വിച്ചിട്ട പോലത്തെ ഈ ചിരിയിലാണ്
ഓണത്തിമിർപ്പിന്റെ ഊർജ്ജ്യം...സംഗീതമേ, നിനക്കെന്റെ
സന്തോഷ ജന്മദിനാശംസകൾ'- ശ്രീകാന്ത് മുരളി കുറിച്ചു.