ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി തെന്നിന്ത്യന്‍ വിവാദനായിക ശ്രീ റെഡ്ഡി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.
ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലത്. ആചാരങ്ങള്‍ക്ക് വില കല്‍പ്പിച്ച് ഹിന്ദുത്വത്തെ സംരക്ഷിക്കണം. അയ്യപ്പനേയും മതങ്ങളുടെ മൂല്യങ്ങശളയും ബഹുമാനിക്കൂ. ദൈവത്തിന് എതിരായി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ അനുഗ്രഹവും ലഭിക്കില്ല. അത് സ്ത്രീകളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നാണ് താന്‍ വിശ്വസിക്കുന്നത് - എന്നു ശ്രീ റെഡ്ഡി പോസ്‌റ്റിലൂടെ വ്യക്തമാക്കുന്നു.
ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ച ദൃശ്യങ്ങള്‍ സഹിതമാണ് ശ്രീ റെഡ്ഡി പോസ്‌റ്റ് ഇട്ടത്. പോസ്‌റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വന്നത്.
സിനിമാ ലോകത്തെ പ്രമുഖര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് സിനിമാ ലോകത്തെ വിറപ്പിച്ച നടിയാണ് ശ്രീ റെഡ്ഡി.