വിക്രം നായകനായെത്തുന്ന തങ്കാലന്‍ സിനിമയുടെ റിലീസ് ഓഗസ്റ്റിലുണ്ടാകും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ടര മണിക്കൂറാണ്. മികച്ച ദൃശ്യവിരുന്നാണ് പാ രജിത്ത് ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ ഇറങ്ങിയ ട്രെയിലറില്‍ നിന്നുതന്നെ വ്യക്തമാണ്. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 15ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ്.