ഹൃദയമില്ലാത്തവര്‍ക്ക് എന്ത് ഹൃദ്രോഗം; സൂരജ് പാലക്കാരന്റെ ജാമ്യത്തില്‍ പ്രതികരിച്ച് നടി റോഷ്‌ന

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (17:44 IST)
ഹൃദയമില്ലാത്തവര്‍ക്ക് എന്ത് ഹൃദ്രോഗമെന്ന് സൂരജ് പാലക്കാരന്റെ ജാമ്യത്തില്‍ പ്രതികരിച്ച് നടി റോഷ്‌ന ആന്‍ റോയി. ഹൃദ്രോഗമുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാട്ടിയാണ് സൂരജ് പാലക്കാരന് ജാമ്യ അനുവദിച്ചത്. അവന്‍ ഒരു ആണണെന്നാണ് പലയിടത്തും കണ്ട കമന്റ്. അവന്‍ ഒരു ആണാണെങ്കില്‍ ഞാന്‍ എന്തുവേണം. തിരിച്ചു പറയാന്‍ ഞാന്‍ ചങ്കൂറ്റമുള്ള ഒരു പെണ്ണാണ്. ഒറ്റയ്ക്ക് പൊരുതാനും ചെറുത്തുനില്‍ക്കാനും ജീവിതം പഠിപ്പിച്ച പാഠങ്ങളിലൂടെ കേറി വന്നവളാണ് ഞാന്‍. ഒറ്റയ്ക്ക് വഴിവെട്ടി വന്നവളെ കേറി മേയല്ലേ. നല്ല ഒന്നാംതരം പൂമാലയിട്ട് വച്ചിട്ടുണ്ട് കുറച്ചുപേര്‍ക്ക് തരാന്‍- നടി റോഷ്‌ന പറഞ്ഞു.
 
ഈ അറസ്റ്റ് തന്റെ വിജയം തന്നെയാണെന്നും ജാമ്യം സ്റ്റേഷനില്‍ തന്നെ ലഭിക്കുമെന്നാണ് ആദ്യം കരുതിയതെന്നും നടി പറഞ്ഞു. എന്നാല്‍ റിമാന്‍ഡ് ചെയ്യപ്പെട്ടു. അയാളുടെ ഹൈ ബിപി എനിക്ക് തന്ന പ്രഷറിന് പരിഹാരമായില്ലെങ്കിലും ഇത്രയും സമയമെങ്കിലും കസ്റ്റഡിയില്‍ ഇരുന്നല്ലോ. സൂര്ജ ചേട്ടന് അസുഖമൊക്കെ മാറാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ കേട്ടോ- റോഷ്‌ന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article