മഞ്ജു വാര്യരെ കണ്ടതും യുവാവ് അമ്മയെ മറന്നു; വീട്ടിലേക്കുള്ള വഴിയറിയാതെ വലഞ്ഞ് മാതാവ്

ചിപ്പി പീലിപ്പോസ്

വെള്ളി, 20 ഡിസം‌ബര്‍ 2019 (09:33 IST)
പെൻഷൻ കാര്യം തിരക്കാൻ അമ്മയെ ട്രഷറിയിൽ വിട്ട് മഞ്ജു വാര്യരുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാൻ പോയ മകൻ അമ്മയെ മറന്നു. ഇന്നലെ വൈകിട്ട് കൊല്ലം വിളവൂർക്കൽ ആണ് പൊലീസിനെ വെട്ടിലാക്കിയ സംഭവം നടന്നത്. ട്രഷറിയിൽ നിന്നും പുറത്തുവന്ന അമ്മ മകനെ കാണാതെ വലഞ്ഞത് മണിക്കൂറുകളോളം.
 
ട്രഷറിയിലെ തിരക്ക് കാരണം മകൻ അകത്തേക്ക് കയറിയില്ല. മകൻ അടുത്ത് മഞ്ജു വാര്യരുടെ ഷിത്രത്തിന്റെ ഷൂട്ടിംഗ് കാണാൻ പോയി. ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങിയ അമ്മ മകനെ കാണാതെ വലഞ്ഞു. കൈയ്യിൽ ഫോണുമില്ല. ഓട്ടോയിൽ കയറിയെങ്കിലും വീട്ടിലേക്ക് പോകാനുള്ള വഴി ഓർത്തെടുക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. ഇതേതുടർന്ന് കയറ്റിയ സ്ഥലത്ത് തന്നെ ഓട്ടോ ഡ്രൈവർ ഇവരെ ഇറക്കിവിട്ടു.
 
വഴിയരികിൽ നിറഞ്ഞ കണ്ണുകളുമായി നിന്ന വീട്ടമ്മയോട് സമീപവാസികൾ കാര്യം തിരക്കുകയും പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു. കൈവശം ഉണ്ടായിരുന്ന പേപ്പറുകൾ പരിശോധിച്ച പൊലീസ് മകന്റെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചു. ഷൂട്ടിംഗ് കണ്ട് കൊണ്ടിരുന്ന മകൻ പെട്ടന്ന് തന്നെയെത്തി. പൊലീസ് യുവാവിനെ ഗുണദോഷിച്ച് വിട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍