മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് ശോഭന. ഒരുകാലത്ത് മലയാളികളുടെ ഇഷ്ടജോഡിയായിരുന്നു മോഹൻലാൽ-ശോഭന, മമ്മൂട്ടി-ശോഭന. സിനിമയിൽ നിന്നും നീണ്ട ഒരിടവേള എടുത്ത ശോഭന വിനീത് ശ്രീനിവാസന്റെ തിരയിലൂടെ തിരിച്ച് വന്നിരുന്നു.
പിന്നീട്, സുൽഖർ സൽമാന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായും തിളങ്ങി. ഇപ്പോൾ മോഹൻലാലിനൊപ്പം 'തുടരും' എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ ത്രില്ലിലാണ് ശോഭന. തിരിച്ചുവരവിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ശോഭന ഇപ്പോൾ.