വിജയുടെ 'ദളപതി 65' ല്‍ ഭാഗമാകാന്‍ ശിവകാര്‍ത്തികേയന്‍, ഷൂട്ടിംഗ് ഉടന്‍ !

കെ ആര്‍ അനൂപ്

ശനി, 27 ഫെബ്രുവരി 2021 (12:53 IST)
വിജയുടെ 'ദളപതി 65' ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പം വിജയ് എത്തുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ഓരോ ആരാധകര്‍ക്കും.നടന്‍ ശിവകാര്‍ത്തികേയന്‍ വിജയുടെ ഓപ്പണ്‍ സോങ്ങിന് വരികള്‍ രചിക്കുന്നു എന്നാണ് പുതിയ വിവരം.അനിരുദ്ധ് തന്നെയാണ് 'ദളപതി 65'നും സംഗീതമൊരുക്കുന്നത്. ഇതിനു മുമ്പ് ശിവകാര്‍ത്തികേയന്‍-അനിരുദ്ധ് കോമ്പിനേഷനില്‍ പിറന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല സംവിധായകന്‍ നെല്‍സണിന്റെ 'ഡോക്ടര്‍'ല്‍ നായകന്‍ ശിവകാര്‍ത്തികേയന്‍ ആണ്.
 
സണ്‍ പിക്‌ചേഴ്‌സ് 'ദളപതി 65' നിര്‍മ്മിക്കുന്നു.പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഛായാഗ്രഹണം മനോജ് പരമഹംസ കൈകാര്യം ചെയ്യും. 'ദളപതി 65' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണെന്ന സൂചന ഇക്കഴിഞ്ഞ ദിവസം മനോജ് നല്‍കിയിരുന്നു.കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍