യൂട്യൂബില്‍ തരംഗമായി ശിവകാര്‍ത്തികേയന്റെ 'സോ ബേബി','ഡോക്ടര്‍' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

വെള്ളി, 26 ഫെബ്രുവരി 2021 (15:36 IST)
ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ പുതിയ ഗാനം നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. സോ ബേബി എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ് ആണ്. ഇതിനകം മൂന്ന് മില്യന്‍ കാഴ്ചക്കാരാണ് പാട്ട് കണ്ടത്.ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കി. അനന്തകൃഷ്ണനോടൊപ്പം സംഗീതസംവിധായകനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വെസ്റ്റേണ്‍ ക്ലാസിക്കല്‍ ഫ്യൂഷന്‍ ഗാനം കൂടിയാണ്.  
 
ശിവകാര്‍ത്തികേയനും പ്രിയങ്ക അരുള്‍ മോഹനെയുമാണ് ഗാനരംഗത്ത് കാണാനാകുന്നത്.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടതായിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം വൈകി. മാര്‍ച്ച് 26 ന് സിനിമ തീയേറ്ററുകളിലെത്തും. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും ആര്‍ നിര്‍മ്മല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിനയ്, യോഗി ബാബു, അര്‍ച്ചന, അരുണ്‍ അലക്‌സാണ്ടര്‍, ദീപ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.എസ്‌കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ചിത്രം നിര്‍മ്മിക്കുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍