സിംഗിള്‍ ഡാ...നാല്പതാം വയസ്സിലും ചിമ്പു, വീണ്ടും വിവാഹ വാര്‍ത്ത, ഇത്തവണ തൃഷയോ നയന്‍താരയോ അല്ല ഒരു താരപുത്രി

കെ ആര്‍ അനൂപ്

തിങ്കള്‍, 29 ജനുവരി 2024 (09:14 IST)
വര്‍ഷങ്ങളായി നടന്‍ ചിമ്പുവിന്റെ പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. നടന്‍ പ്രണയത്തിലാണെന്നും ഉടനെ വിവാഹിതനായേക്കും എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വന്നുപോകും. മുന്ദിര നടിമാരുടെ പേര് ചേര്‍ത്താണ് പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിക്കാറുള്ളത്.
 
40 വയസ്സുള്ള ചിമ്പു ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. നടന്റെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തമിഴ് നടിയും താരപുത്രിയുമായ വരലക്ഷ്മിയുടെ ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. 
 
നടന്‍ ശരത്കുമാറിന്റെയും ആദ്യ ഭാര്യ സായയുടെയും മകളാണ് വരലക്ഷ്മി. ചിമ്പുവും വരലക്ഷ്മിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നുമുതല്‍ ഉണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല. 
 
നയന്‍താരയുടെ പേര് ചേര്‍ത്താണ് ചിമ്പുവിന്റെ വിവാഹ വാര്‍ത്തകള്‍ ആദ്യം പ്രചരിച്ചത്. പിന്നെ തൃഷയായി എന്നേയുള്ളൂ. പിന്നീട് ഹന്‍സികയുടെ പേരിനൊപ്പം നടന്റെ പേര് ചേര്‍ത്തുകൊണ്ടായിരുന്നു വിവാഹ വാര്‍ത്തകള്‍ വന്നത്. നയന്‍താരയും ഹന്‍സികയും വിവാഹിതരായി.തൃഷ വിവാഹത്തെക്കുറിച്ച് ആലോചിക്കാത്തത് ചിമ്പുവുമായുള്ള പ്രണയം കാരണമാണെന്ന് വരെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ സത്യമൊന്നും ഇല്ല.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍