മാളികപ്പുറത്തിനു ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കര്‍ ആണ്. മാളികപ്പുറത്തിലെ കുട്ടിതാരമായ ദേവനന്ദയും ഈ സിനിമയുടെ ഭാഗമാണ്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. സിനിമയുടെ കഥ ദേവനന്ദയ്ക്ക് മൂകാംബികയില്‍ വെച്ച് പറഞ്ഞുകൊടുത്തുവെന്ന് അഭിലാഷ് പിള്ള. കഥാപാത്രം ആവാനുള്ള തയ്യാറെടുപ്പിലാണ് ഇനി കുട്ടി താരം.