ഗോവിന്ദ് പദ്മസൂര്യയും ഗോപികാ അനിലും വിവാഹിതരായി, ഗോപിക അണിഞ്ഞത് ഒരു നെക്ലസ് മാത്രം

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 28 ജനുവരി 2024 (15:25 IST)
Govid Padmasoorya
Govind padmasoorya and gopika: നടന്‍ ഗോവിന്ദ് പദ്മസൂര്യയും സീരിയല്‍ താരം ഗോപികാ അനിലും വിവാഹിതരായി. ഇന്ന് രാവിലെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതിന് പിന്നാലെ വിവാഹ തിയതിയും പുറത്തുവിട്ടിരുന്നു
 
കസവ് സാരിയായിരുന്നു ഗോപികയുടെ വിവാഹ വസ്ത്രം. ഇതിനൊപ്പം ഒരു നെക്ലസ് മാത്രമായിരുന്നു അണിഞ്ഞിരുന്നത്. ഗോവിന്ദ് മുണ്ടുടുത്തായിരുന്നു എത്തിയത്. വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത് താരങ്ങള്‍ തന്നെയായിരുന്നു. നേരത്തേ തന്റെ യൂട്യൂബ് ചാനലിലൂടെ ഗോപികയെ പരിചയപ്പെട്ടതിനെ സംബന്ധിച്ച് ഗോവിന്ദ് പറഞ്ഞിരുന്നു. നടിമാരായ മിയ, ഷഫ്‌ന, പൂജിത, സ്വാസിക എന്നിവര്‍ കഴിഞ്ഞ ദിവസം നടന്ന ഹല്‍ദി ആഘോഷത്തില്‍ എത്തിയിരുന്നു. വിവാഹ ചിത്രങ്ങള്‍ ഗോവിന്ദ് ഫേസ്ബുക്കില്‍ പങ്കുവച്ചതിനുപിന്നാലെ നിരവധി ആരാധകരാണ് ഇതിന് താഴെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിട്ടുള്ളത്. താലികെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍