തമിഴ് സിനിമയിലെ പ്രമുഖ നടനും താരസംഘടനയ്ക്ക് നേതൃത്വം നൽകുന്ന ആളുമാണ് നടൻ വിശാൽ. വർഷങ്ങൾക്കു മുൻപ് സുചി ലീക്‌സ് എന്ന പേരിൽ തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച ഗായിക സുചിത്ര ഇപ്പോൾ വിശാലിനെ കുറിച്ച് പങ്കുവെച്ച വാക്കുകളാണ് തമിഴകത്തെ ചർച്ചാ വിഷയം. നടൻ കാർത്തിക് ആയിരുന്നു സുചിത്രയുടെ ഭർത്താവ്. സുചി ലീക്സിന് പിന്നാലെ ഇവർ ഡിവോഴ്സ് ആയി. തന്റെ വീട്ടിൽ ഭർത്താവില്ലാത്തപ്പോൾ മദ്യ കുപ്പികളുമായി വിശാൽ വന്നുവെന്നാണ് സുചിത്രയുടെ ആരോപണം.
വിശാലിന്റെ പുതിയ അവസ്ഥയിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് ഇവർ പറയുന്നത്. വിശാൽ സുഖം പ്രാപിക്കുന്നതിന് വേണ്ടി നിരവധി പേരാണ് പ്രാർത്ഥിക്കുന്നത്. എന്നാൽ മൈക്ക് കൈയിൽ പിടിക്കാൻ പോലും കഴിയാതെ അദ്ദേഹം വിറയ്ക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമാണ് തോന്നിയതെന്നും സുചിത്ര പറഞ്ഞു.
'ഒരു ദിവസം രാത്രി കാർത്തിക് കുമാർ വീട്ടിലില്ലാത്ത സമയത്ത്, വീടിന്റെ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. താൻ വാതിൽ തുറന്നപ്പോൾ നടൻ വിശാലാണ് വന്നത്. അദ്ദേഹം മദ്യലഹരിയിലാണെന്ന് മനസിലായി. അകത്തേക്ക് വരുന്നുണ്ടോന്ന് ചോദിച്ചെങ്കിലും ഇല്ലെന്ന് പറഞ്ഞു. മാത്രമല്ല വൈൻ കുപ്പി തരാൻ വന്നതാണെന്ന് വിശാൽ പറയുകയും ചെയ്തു. ഭർത്താവിന്റെ അഭാവത്തിലാണ് അന്ന് വിശാൽ വീട്ടിലെത്തിയത്. മാത്രമല്ല അതിന് ശേഷം അദ്ദേഹം കാർത്തിക് കുമാറിനെയും ഗൗതം മേനോനെയും കുറിച്ച് അസഭ്യം പറയുകയും ചെയ്തു. ഒരു പൂച്ച വന്ന് ശല്യപ്പെടുത്തിയത് പോലെ മാത്രമേ അത് തോന്നിയിട്ടുള്ളു', സുചിത്ര പറഞ്ഞു.