ലയനത്തില്‍ സില്‍ക് സ്മിതയുടെ നായകന്‍, കല്‍പ്പനയുടെയും ഉര്‍വശിയുടെയും അനിയന്‍; മലയാള സിനിമയെ ഞെട്ടിച്ച നന്ദുവിന്റെ ആത്മഹത്യ

വെള്ളി, 27 ഒക്‌ടോബര്‍ 2023 (11:22 IST)
മലയാള സിനിമയിലെ കരുത്തുറ്റ മൂന്ന് നടിമാരാണ് കല്‍പ്പന, ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍. മൂവരും സഹോദരിമാരാണ്. ഇവരുടെ കുടുംബത്തില്‍ നിന്ന് ഒരു അഭിനേതാവ് കൂടി മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൂവരുടേയും ഇളയ സഹോദരന്‍ നന്ദുവാണ് അത്. 
 
നന്ദു മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. സില്‍ക് സ്മിത നായികയായ ലയനം എന്ന ബി ഗ്രേഡ് ചിത്രത്തില്‍ നായകനായി അഭിനയിച്ചത് നന്ദുവാണ്. മലയാള സിനിമയില്‍ ഏറെ ഭാവിയുണ്ടെന്ന് കരുതിയ നന്ദു അകാലത്തില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. 17-ാം വയസ്സില്‍ നന്ദു ആത്മഹത്യ ചെയ്തു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, യഥാര്‍ഥ കാരണം എന്താണെന്ന് തങ്ങള്‍ക്ക് ഇപ്പോഴും അറിയില്ലെന്നാണ് നന്ദുവിന്റെ സഹോദരി ഉര്‍വശി പറയുന്നത്. 
 
വീട്ടില്‍ ഏറ്റവും കൂടുതല്‍ വാത്സല്യം നന്ദുവിനോട് ആയിരുന്നു. അവന് എന്തും തുറന്നുപറയാന്‍ സാധിക്കുമായിരുന്നു. എന്നിട്ടും ആത്മഹത്യ ചെയ്യാന്‍ തോന്നാനുള്ള കാരണം ഞങ്ങളൊന്നും അറിഞ്ഞില്ല. ജീവിതത്തില്‍ തന്നെ മാനസികമായി തളര്‍ത്തിയ ഒരു സംഭവം നന്ദുവിന്റെ മരണമാണെന്നും ഉര്‍വശി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍