എന്തിനാണ് മമ്മൂക്ക നിങ്ങൾ പേരൻപിൽ അഭിനയിച്ചത്?

Webdunia
ചൊവ്വ, 17 ജൂലൈ 2018 (15:31 IST)
റാം സംവിധാനം ചെയ്ത ‘പേരൻപി’ന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ വെച്ച് നടന്നത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കും പറയാനുള്ളത് മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചായിരുന്നു. സിനിമ കണ്ടവർക്കെല്ലാം നൂറുനാവാണ്. എന്തിനാണ് മമ്മൂക്ക പേരൻപ് എന്ന സിനിമയിൽ അഭിനയിച്ചതെന്ന് നടൻ സിദ്ധാർത്ഥ് ചോദിക്കുന്നു.
 
‘വീണ്ടും വീണ്ടും ഈ പടത്തെ കുറിച്ച് ആയിരം തവണ പറയുന്നതിന്റെ പ്രധാന കാരണം മമ്മൂട്ടി സർ ആണ്. ഈ പടം ഒരു പ്രാവശ്യമല്ല, എത്ര പ്രാവശ്യം കണ്ടാലും നിരവധി ചോദ്യങ്ങൾ നിങ്ങളെ വേട്ടയാടിക്കൊണ്ടേയിരിക്കും. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചോദ്യം ‘മമ്മൂട്ടി സർ എന്തിനാണ് ഇങ്ങനെയൊരു പടം ചെയ്തത്’ എന്നായിരിക്കും’
 
‘എങ്ങനെയാണ് ഇങ്ങനെയൊരു പടത്തിൽ മമ്മൂക്ക കരാർ ഒപ്പിട്ടത്. ഇങ്ങനെയുള്ള സംശയങ്ങൾ കുറച്ച് ദിവസത്തേക്ക് നിങ്ങളെ വേട്ടയാടിക്കൊണ്ടേയിരിക്കും. സിനിമ കണ്ടിട്ട് കുറച്ചായി. എന്നിട്ടും ഇതുവരെയ്ക്കും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എനിക്ക് വ്യക്തമായി കിട്ടിയിട്ടില്ല. പക്ഷേ, ഒരു കാര്യം മാത്രം മനസ്സിലാകുന്നു. ഒരു ഹീറൊ ആയതിന് ശേഷം നല്ലൊരു നടനായ ആളല്ല മമ്മൂക്ക. ആദ്യം മുതലേ എക്സ്ട്രാ ഓർഡിനറി ആയ ഒരു നടനാണ് അദ്ദേഹം.’
 
‘ഒരു വലിയ നടനാണ് മമ്മൂക്ക. സൂപ്പർസ്റ്റാർഡം, മെഗാസ്റ്റാർഡം എന്നീ ലേബലുകളിൽ നിക്കുമ്പോഴും ഇങ്ങനെയൊരു പടം ചെയ്തതിൽ സല്യൂട്ട്. ഇതുപോലെയുള്ള പടങ്ങൾ ഇനിയും ചെയ്താൽ സംവിധായകർ എല്ലാം ഹീറോ ആകുമെന്ന് ഉറപ്പാണ്. അതൊരു വിശ്വാസമാണ്.‘- സിദ്ധാർത്ഥ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article