നിവിന് പോളിക്ക് റേഞ്ചില്ലെന്ന് താന്‍ പറഞ്ഞതായി പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രമുഖ സവിധായകന്‍ ശ്യാമപ്രസാദ്. ഒരു മൂന്നാം കിട സിനിമ മാസിക താനുമായി നടത്തിയ ഇന്റര്‍വ്യുവിന്റെ തലക്കെട്ട് വളച്ചൊടിച്ച് നല്‍കുകയായിരുന്നുവെന്നും. താന്‍ നല്‍കിയ അഭിമുഖത്തില്‍ അങ്ങനെ പറഞ്ഞതായിട്ടില്ലെന്നും ശ്യാമപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തരം തലക്കെട്ട് നല്‍കി യുവ നടനെ നിരുത്സാഹപ്പെടുത്താമെന്ന് മാസികയുടെ എഡിറ്റര്‍ കരുതുന്നുണ്ടെങ്കില്‍ തനിക്കവരോട് സഹതാപമാണുള്ളത്. ഇത്തരം ചവറുകള്‍ വിശ്വസിക്കാന്‍ മാത്രം വിഡ്ഡിയല്ല നിവിനെന്നും അദ്ദേഹം പറഞ്ഞു. വായനക്കാര്‍ ആശയക്കുഴപ്പത്തിലാകുമെന്നതിനാലാണ് വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.