'സലാര്‍' മാത്രമല്ല ,മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കൂടെയും ഒരു പടം, ശ്രുതിഹാസന്‍ തെലുങ്ക് സിനിമയില്‍ സജീവമാകുന്നു

കെ ആര്‍ അനൂപ്

വെള്ളി, 1 ജൂലൈ 2022 (11:44 IST)
തെലുങ്ക് സിനിമകളില്‍ സജീവമാകുകയാണ് നടി ശ്രുതി ഹാസന്‍. പ്രഭാസിനൊപ്പം അഭിനയിച്ച 'സലാര്‍' റിലീസിനായി കാത്തിരിക്കുകയാണ് നടി. ടോളിവുഡ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിലും ശ്രുതി നായികയായി എത്തും.
 
ഇതുവരെ ചിത്രത്തിന് പേര് ഇട്ടിട്ടില്ല. സംവിധായകന്‍ ഗോപിയും ശ്രുതിഹാസനും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് പോലെ തോന്നുന്നുവെന്നും ചിരഞ്ജീവി സാറിനൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ ആവേശത്തിലാണെന്നും ശ്രുതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍