ശ്രേയ ഘോഷാല്‍ വീണ്ടും മലയാള സിനിമയിലേക്ക്, ദുല്‍ഖര്‍ സിനിമയില്‍ അടിച്ചുപൊളി പാട്ട്

കെ ആര്‍ അനൂപ്

തിങ്കള്‍, 26 ജൂണ്‍ 2023 (09:02 IST)
ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയിലൂടെ ശ്രേയാ ഘോഷാല്‍ വീണ്ടും മലയാള സിനിമയിലേക്ക്.ഓഗസ്റ്റില്‍ ഓണം റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
 
ഒരു അടിച്ചുപൊളി ഗാനമാണ് ദുല്‍ഖറിന്റെ സിനിമയ്ക്ക് വേണ്ടി ശ്രേയ പാടിയിരിക്കുന്നത്.സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ജോ പോള്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. സല്യൂട്ട് എന്ന ചിത്രത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ജെയ്ക്‌സ് ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ രണ്ട് ഗാനങ്ങളും ചിത്രത്തിലുണ്ട്.
 
 സാര്‍പ്പട്ട പരമ്പരയ ഫെയിം ഷബീര്‍ കല്ലറക്കല്‍, ചെമ്പന്‍ വിനോദ്, നൈല ഉഷ, ശാന്തി കൃഷ്ണ, പ്രസന്ന, ഗോകുല്‍ സുരേഷ്, സുധി കോപ്പ,വടചെന്നൈ ശരണ്‍, അനിഖാ സുരേന്ദ്രന്‍,ഷമി തിലകന്‍ തുടങ്ങിയവരും തുടങ്ങിയവരും അഭിനയിക്കുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍