ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു,'നടന്ന സംഭവം' ടൈറ്റില്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

ശനി, 24 ജൂണ്‍ 2023 (17:44 IST)
ബിജു മേനോന്‍-സുരാജ് വെഞ്ഞാറമൂട് ടീമിന്റെ പുതിയ ചിത്രമാണ് 'നടന്ന സംഭവം'.'ഒരു മെക്‌സിക്കന്‍ അപാരത' എന്ന ചിത്രത്തിനു ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്. അനൂപ് കണ്ണന്‍, രേണു.എ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
 വിഷ്ണുനാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, ജോണി ആന്റണി, ലിജോ മോള്‍ ജോസ്, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
തിരക്കഥ:രാജേഷ് ഗോപിനാഥ്.സംഗീതം:അങ്കിത് മേനോന്‍.ഛായാഗ്രഹണം:മനേഷ് മാധവന്‍.എഡിറ്റര്‍:സൈജു ശ്രീധരന്‍, ടോബി ജോണ്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍