ഒ.ടി.ടി റിലീസിന് ഒരുങ്ങി ശിവയുടെ 'സുമോ'

കെ ആര്‍ അനൂപ്

ഞായര്‍, 2 മെയ് 2021 (12:20 IST)
2020ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സുമോ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ശിവ നായകനായെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തിയെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടിവന്നു. ഇപ്പോളിതാ ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഒരു യഥാര്‍ത്ഥ ജാപ്പനീസ് സുമോ ഗുസ്തി താരവും സിനിമയില്‍ അഭിനയിച്ചിരുന്നു.വെല്‍സ് ഫിലിം ഇന്റര്‍നാഷണലാണ് 'സുമോ' നിര്‍മ്മിച്ചത്.നിവാസ് കെ പ്രസന്നയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.യോഗി ബാബു, വിടിവി ഗണേഷ്, ശ്രീനാഥ്, ചേതന്‍, ബസന്ത് രവി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍