2017ല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് ഷെറില്‍ കടവനെ! ഇത് ‘ജിമിക്കി മാജിക്’ !

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (17:37 IST)
2017 അവസാനിക്കാനൊരുങ്ങുകയാണ്. സംഭവബഹുലമായ ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. എന്‍റര്‍ടെയ്ന്‍‌മെന്‍റ് രംഗത്തും ഏറ്റവും വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കപ്പെട്ട വര്‍ഷമാണിത്.
 
2017ല്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട യൂട്യൂബ് വീഡിയോകളുടെ പട്ടിക പരിശോധിച്ചാല്‍ ‘ജിമിക്കി കമ്മല്‍’ വീഡിയോ അതില്‍ രണ്ടാം സ്ഥാനത്തുണ്ട്. വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തിലെ ഒറിജിനല്‍ ജിമിക്കി കമ്മല്‍ ഡാന്‍സ് രംഗമല്ല യൂട്യൂബ് ഇന്ത്യയില്‍ തരംഗമായത്. ഇന്ത്യന്‍ സ്കൂള്‍ ഓഫ് കൊമേഴ്സിലെ ടീച്ചറായ ഷെറില്‍ കടവനും മറ്റ് ടീച്ചര്‍മാരും കുട്ടികളും ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ജിമിക്കി കമ്മല്‍ വീഡിയോ ആണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.
 
ഈ വീഡിയോ പുറത്തുവന്നതോടെ ഷെറില്‍ കടവന്‍ രാജ്യമാകെ പ്രശസ്തയാവുകയും സിനിമയില്‍ നിന്ന് ഒട്ടേറെ ഓഫറുകള്‍ ലഭിക്കുകയും ചെയ്തു. കൊച്ചുകുട്ടികളുടെ ചുണ്ടുകളില്‍ പോലും ഇപ്പോഴും ജിമിക്കി കമ്മല്‍ നിലനില്‍ക്കുന്നു. ഷെറിലിന്‍റെ വീഡിയോ ഒറിജിനലിനെ കടത്തിവെട്ടിയപ്പോള്‍ സാക്ഷാല്‍ മോഹന്‍ലാല്‍ മറ്റൊരു ജിമിക്കി കമ്മല്‍ വീഡിയോയുമായി രംഗത്തെത്തുന്നതിനും ഈ വര്‍ഷം സാക്‍ഷ്യം വഹിച്ചു.
 
ബിബി കെ വൈന്‍സ് ഗ്രൂപ്പ് സ്റ്റഡി എന്ന വീഡിയോയാണ് ഈ വര്‍ഷത്തെ ട്രെന്‍ഡിംഗ് വീഡിയോകളില്‍ ഒന്നാമത്. അതിന് തൊട്ടുപിറകിലായാണ് ഷെറിലിന്‍റെ ജിമിക്കി കമ്മലിന്‍റെ സ്ഥാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article