കഴിഞ്ഞ ദിവസം രാത്രിയില്‍ ബോളിവുഡ് താരം കിങ് ഖാന്റെ വീട്ടില്‍ പ്രേതം കയറി. അതും സാക്ഷാല്‍ അനുഷ്ക ശര്‍മയുടെ. തന്റെ പുതിയ ചിത്രമായ ‘ഫില്ലൗരി’യിലെ പ്രേത കഥാപാത്രമായ സാഷിയായാണ് അനുഷ്ക ഷാരൂഖിന്റെ മന്നത്ത് ഹൗസില്‍ എത്തിയത്.
എന്തൊക്കെയോ ഭയാനകമായ ശബ്ദം കേട്ട് ആദ്യം ഷാരൂഖ് ഞെട്ടിവിറച്ചു. എന്നാല്‍ താങ്കളുടെ വലിയൊരു ആരാധികയാണ് താനെന്ന് ആ പ്രേതം പറഞ്ഞതോടെയാണ് ഷാരൂഖ് കൂളായത്. അവസാനം പ്രേതത്തിന് ഒരു ചുംബനവും താരം നല്കി.