പ്രായപൂര്‍ത്തിയെത്തിയവര്‍ മാത്രം കാണുക എന്ന നിര്‍ദ്ദേശത്തോടെയാണ് സെന്‍സര്‍ ബോര്‍ഡ് ചില സിനിമകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അങ്ങനെയാണ് 'എ' പടം എന്ന പേരുണ്ടാകുന്നത്. ഗ്ലാമർ വേഷങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ചിത്രത്തെയാണ് 'എ' പടമെന്ന് വിളിക്കുന്നതെന്നാണ് ആദ്യമൊക്കെ കരുതിയിരുന്നത്. എന്നാൽ, സെൻസർ ബോർഡിന്റെ അമിത കത്രിക വെക്കൽ കാരണം എന്താണ് 'എ' പടം എന്ന് എല്ലാവർക്കും മനസ്സിലായി കാണും.
ഏതായാലും, നയന്‍താരയുടെ പുതിയ ചിത്രം ഒരു എ പടമാണ്. നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന ഡോറ എന്ന ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു. ഡോറ പ്രയപൂര്‍ത്തിയായവര്‍ മാത്രമേ കാണാന്‍ പാടുള്ളൂ എന്നാണ് സെന്‍സര്‍ ബോര്‍ഡ്ഡിന്റെ നിര്‍ദ്ദേശം. എ സര്‍ട്ടിഫിക്കറ്റാണ് ഡോറയ്ക്ക് നല്‍കിയിരിയ്ക്കുന്നത്.
പേടിപ്പെടുത്തുന്ന രംഗങ്ങള്‍ അമിതമായി ഉള്ളതിനാലാണ് ഡോറ എന്ന ഹൊറര്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നാണ് വിശദീകരണം.
മാര്‍ച്ച് 31 ന് ഡോറ തിയേറ്ററുകളിലെത്തും. ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം നായികാപ്രാധാന്യമുള്ളതാണ്. മായ എന്ന ഹൊറര്‍ ചിത്രം ഹിറ്റായതിന് പിന്നാലെയാണ് നയന്‍ ഡോറ ചെയ്തത്. ഡോറയ്ക്ക് ശേഷം നയന്‍ ചെയ്യുന്ന ഇമയ്ക്കാ നൊടികള്‍ എന്ന ചിത്രവും ഹൊറര്‍ കാറ്റഗറിയാണ്. നായകന്മാര്‍ക്ക് മറവില്‍ നില്‍ക്കുന്ന നായികയെ ഇനി നയൻസ് അവതരിപ്പിക്കില്ല. ഗ്ലാമര്‍ വേഷങ്ങള്‍ക്കും നയന്‍ പരിതി നിശ്ചയിച്ചിട്ടുണ്ട്.