ഉമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം ആര്‍ഡിഎക്‌സ് വിജയം ആഘോഷിച്ച് ഷെയ്ന്‍ നിഗം, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (12:47 IST)
ആര്‍ഡിഎക്‌സ് വിജയം ആഘോഷിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം. സിനിമ 100 കോടി ക്ലബ്ബിലെത്തിയ സന്തോഷത്തില്‍ നടന്റെ കുടുംബവും ചേര്‍ന്നു. ഉമ്മ സുനില, സഹോദരിമാരായ അഹന, അലീന എന്നിവര്‍ക്കൊപ്പമാണ് കരിയറിലെ ഏറ്റവും വലിയ വിജയം നടന്‍ ആഘോഷിച്ചത്.
തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് തുടങ്ങിയവരും ഷെയ്ന്‍ നിഗത്തിന്റെ കൂടെയുണ്ടായിരുന്നു.
 
 
ബാബു ആന്റണി, ലാല്‍, മഹിമ നമ്പ്യാര്‍, ഐമ റോസി, മാലാ പാര്‍വതി, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗര്‍ എന്നിവരാണ് ആര്‍ഡിഎക്‌സില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അന്‍പറിവിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൊറിയോഗ്രഫി സിനിമയുടെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍