ഞാൻ ചെയ്ത സിനിമകളൊന്നും എനിക്കിഷ്ടമല്ല, ആകെ കണ്ടത് കിന്നാരതുമ്പികൾ മാത്രമെന്ന് ഷക്കീല

Webdunia
ഞായര്‍, 26 ഫെബ്രുവരി 2023 (11:02 IST)
താൻ അഭിനയിച്ച സിനിമകളോടൊന്നും ഇഷ്ടം തോന്നിയിട്ടില്ലെന്ന് മലയാള താരം ഷക്കീല. അഭിനയിച്ച സിനിമകളിൽ കിന്നാരതുമ്പികൾ മാത്രമാണ് കണ്ടത്. അതിലെ സംഗീതം കേട്ടിട്ട് ആകെ ടെൻഷനടിച്ചുപോയി. ഷക്കീല പറയുന്നു. എ ഫിലിമുകളൊന്നും ഇഷ്ടമല്ല. അതിനാൽ തന്നെ ഞാൻ ചെയ്ത കഥാപാത്രങ്ങളോട് ഇഷ്ടം തോന്നിയിട്ടില്ല. അതല്ലാത്ത കഥാപാത്രങ്ങളും താൻ ചെയ്തിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു.
 
ഇതുവരെയും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ കിട്ടിയിട്ടില്ല. അക്കാലത്ത് അഡൾട്ട് ചിത്രങ്ങളുടെ ഒരു തരംഗമായിരുന്നു. അഭിനയിച്ച ചിത്രങ്ങൾക്കെല്ലാം നല്ല പൈസ കിട്ടിയിട്ടുണ്ട്. എന്നോട് പറയുന്ന കഥയാകില്ല സിനിമയിലുണ്ടാവുക അതിനാൽ കഥ കേൾക്കാനായി മെനക്കെടാറില്ല. ഒരു നല്ല സീൻ, ഹസ്ബൻഡ് സീൻ അത്രയും കഴിയുമ്പോൾ അന്നത്തെ ഷൂട്ട് കഴിയും പൈസ വാങ്ങും. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. നന്നായി കരയുന്ന സാധാരണ കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article