മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് കണിമംഗലം തമ്പുരാൻ എന്ന ആറാം തമ്പുരാന്റേത്. 1997 ൽ പ്രദർശനത്തിനെത്തിയ ഈ ഷാജി കൈലാസ് ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്റെ പ്രിവ്യു കാണാൻ ഷാജി കൈലാസ് സുഹൃത്തുക്കളായ ഫാസിലിനേയും മധുമുട്ടത്തേയും ക്ഷണിച്ചു.
പടം കണ്ടിറങ്ങിയ ഫാസിൽ ഷാജി കൈലാസിനോട് ചോദിച്ചത് ഇങ്ങനെയായിരുന്നു 'ചിത്രം അസ്സലായിട്ടുണ്ട്. പക്ഷേ അവസാനഭാഗമാകുമ്പോഴേക്കും സായി കുമാറിന്റെ കഥാപാത്രം വല്ലാതെ ഉയർന്ന് പോകുന്നു. അത് ശരിയാകില്ല, ആ കഥാപാത്രത്തെ കുറച്ച് താഴ്ത്തണം. എന്നിട്ട് മോഹൻലാലിന്റെ കഥാപാത്രത്തെ ഉയർത്തണം.'
എന്നാൽ, ഷാജി കൈലാസ് ഫാസിലിന്റെ ആ അഭിപ്രായത്തോട് യോജിച്ചില്ല. മാറ്റി ഷൂട്ട് ചെയ്യില്ലെന്നും അറിയിച്ചു. ഉടനടി ഫാസിൽ ചോദിച്ചു 'മമ്മൂട്ടിയുടെ കഥാപാത്രമായിരുന്നെങ്കിൽ ഇങ്ങനെ താഴ്ത്തുമായിരുന്നോ?' എന്ന്. എന്നാൽ, മമ്മൂട്ടിയെന്നോ മോഹൻലാലെന്നോ വ്യത്യാസം തന്റെ മനസ്സിൽ പോലും തോന്നിയിട്ടില്ലെന്നായിരുന്നു ഷാജി കൈലാസിന്റെ മറുപടി.
ഷാജി കൈലാസ് – മോഹന്‍ലാല്‍ ടീമിന്‍റെ ‘ആറാംതമ്പുരാന്‍’ പ്രേക്ഷക ഹൃദയം കവര്‍ന്ന ചിത്രമായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച കണിമംഗലം ജഗന്നാഥന്‍ എന്ന കഥാപാത്രം ക്ലാസും മാസും ചേര്‍ന്ന ഒരു അഡാര്‍ ഐറ്റം ആയിരുന്നു.