സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ഞായര്‍, 22 ഏപ്രില്‍ 2018 (16:07 IST)
നിലമ്പൂരിൽ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സീരിയല്‍ നടി കെവി കവിതയെ (35) ആണു മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇയ്യംമടയിലെ വാടക വീട്ടില്‍ നിന്നാണ് കവിതയുടെ മൃതദേഹം കണ്ടെത്തിയത്.  കവിത തീ കൊളുത്തി ജീവനൊടുക്കിയതാണെന്നാണ് സംശയം.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

കവിതയുടെ ഭര്‍ത്താവ് ബെംഗളൂരുവിലാണ്. ഇവര്‍ക്ക് നാലു വയസുള്ള മകളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍