ഷൈലോക്കിന് സൂര്യ ടിവി നല്‍കിയത് 15 കോടിയോ? മമ്മൂട്ടിച്ചിത്രത്തിന് റെക്കോര്‍ഡ് നേട്ടം !

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (12:19 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഷൈലോക്ക്’ പ്രേക്ഷകരും മെഗാസ്റ്റാര്‍ ആരാധകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ഫാമിലി ത്രില്ലറില്‍ കഴുത്തറപ്പന്‍ പലിശക്കാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
 
ഈ സിനിമയുടെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയതാണ് പുതിയ വാര്‍ത്ത. എത്ര രൂപയ്ക്കാണ് അവകാശം സ്വന്തമാക്കിയതെന്ന് കൃത്യമായ വിവരം ലഭ്യമല്ല. 15 കോടിയോളം രൂപയ്ക്കാണ് അവകാശം വിറ്റതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
 
മമ്മൂട്ടിയുടെ ഈ മാസ് സിനിമയില്‍ തമിഴ് നടന്‍ രാജ് കിരണ്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായികയാകുന്നത്. മമ്മൂട്ടിയുടെ മാസ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ഒരു വിരുന്നായിരിക്കും ഷൈലോക്ക്.
 
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് റിലീസിന് മുമ്പുതന്നെ ലാഭം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article