ഫാഷൻ ലോകത്തെ ഞെട്ടിച്ച് സാറ, ലോകത്തിൻ്റെ മനം കവർന്ന് സച്ചിൻ്റെ മകൾ

വെള്ളി, 5 ഓഗസ്റ്റ് 2022 (17:10 IST)
ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ സച്ചിൻ ടെൻഡുൽക്കറിൻ്റെ മകളായ സാറ കഴിഞ്ഞ വർഷമാണ് മോഡലിങ് രംഗത്ത് തൻ്റെ കരിയർ ആരംഭിച്ചത്. തുടർച്ചയായി ക്യാമ്പയിനുകളുടെ ഭാഗമാകാറുള്ള സാറയുടെ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ മികച്ച രീതിയിലുള്ള സ്വീകാര്യതയാണ് നേടാറുള്ളത്. ഇപ്പോഴിതാ സെലിബ്രിറ്റി ഡിസൈനർ അനിത ഡോം എതിനിക് വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള താരത്തിൻ്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
 
പച്ച ഘരാര സെറ്റിലുള്ള സാറയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 65,000 രൂപയുടെ വസ്ത്രങ്ങളാണ് സാറ ധരിച്ചിരിക്കുന്നത്. നേരത്തെ അനിത ഡോംഗ്രയുടെ കലക്‌‌ഷനിൽ നിന്നുള്ള പിങ്ക് ലെഹങ്കയിൽ സാറ തിളങ്ങിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍