സാനിയയുടെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞാല്‍ നിങ്ങള്‍ക്കെന്താണ്? സദാചാരവാദികളെ കണ്ടം വഴി ഓടിച്ച് നടി

വെള്ളി, 2 ജൂലൈ 2021 (11:32 IST)
ഡാന്‍സിലും അഭിനയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് 19 കാരി സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. സാനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് ആരാധകര്‍ ഏറെയാണ്. യുവാക്കളുടെ മനംകവരുന്ന ഗ്ലാമറസ് ചിത്രങ്ങള്‍ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍, സാനിയയുടെ ചിത്രങ്ങള്‍ പലപ്പോഴും സദാചാരവാദികളുടെ ആക്രമണങ്ങള്‍ക്കും ഇരയാകാറുണ്ട്. നടിയുടെ വസ്ത്രത്തിന്റെ നീളം കുറഞ്ഞല്ലോ എന്നൊക്കെ പറഞ്ഞ് പലരും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കാറുണ്ട്. അത്തരക്കാര്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് സാനിയ. തന്റെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ ആരും കൈകടത്തേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുകയാണ് താരം. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്. 
 
ഏത് വസ്ത്രം ധരിക്കണം, എന്ത് ചെയ്യണം എന്നുള്ളതൊക്കെ തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളും തിരഞ്ഞെടുപ്പുകളും ആണെന്ന് നടി പറയുന്നു. 'സിനിമയില്‍ വന്ന നാള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്റെ വസ്ത്രധാരണം എനിക്ക് അത്ര വള്‍ഗര്‍ ആയി തോന്നുന്നില്ല. ഇഷ്ടമായതിനാല്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ അഭിനയിച്ചു കിട്ടുന്ന പണം കൊണ്ടാണ് ഇത് വാങ്ങുന്നത്. എനിക്കതില്‍ അഭിമാനമുണ്ട്,' സാനിയ പറഞ്ഞു. 

'എനിക്ക് 19 വയസാണ്. സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു. എന്നും സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. ആ ലക്ഷ്യത്തോടെയാണ് വന്നത്. എനിക്ക് ലേഡീ സൂപ്പര്‍സ്റ്റാര്‍ ആകണം, ഒപ്പം നല്ല നടിയായി അറിപ്പെടുകയും വേണം. വലിയ സിനിമകളുടെ ഭാഗമാകാനും വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനും എനിക്ക് അവസരം കിട്ടി. ഇതെല്ലാം ഭാഗ്യമായാണ് ഞാന്‍ കാണുന്നത്,' സാനിയ പറഞ്ഞു. 

ഈയടുത്താണ് സാനിയ തന്റെ 19-ാം ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപിലാണ് സാനിയ ഇത്തവണ ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപില്‍ നിന്നു കലക്കന്‍ ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരുന്നു. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2 തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍