ഡേറ്റിങ് ആപ്പില്‍ അക്കൗണ്ടുണ്ടാക്കി, കേട്ടത് മൊത്തം തെറികള്‍; രസകരമായ അനുഭവം തുറന്നുപറഞ്ഞ് സാനിയ ഇയ്യപ്പന്‍

ശനി, 15 മെയ് 2021 (16:00 IST)
ലോക്ക്ഡൗണ്‍ ആയതോടെ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുമ്പോള്‍ നേരംപോക്കിന് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുകയാണ് പലരും. നടി സാനിയ ഇയ്യപ്പനും ഈ ലോക്ക്ഡൗണ്‍ കാലത്ത് ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് തുടങ്ങി. എന്നാല്‍, രസകരമായ ചില അനുഭവങ്ങളാണ് നടിക്കുണ്ടായത്. താരം തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ്. 

 
ഡേറ്റിങ് ആപ്പ് ആയ ബംബിളില്‍ (Bumble) താനും തന്റെ സുഹൃത്ത് യാമിയും കൂടി ലോക്ക്ഡൗണ്‍ സമയത്ത് അക്കൗണ്ടുണ്ടാക്കി. പക്ഷേ, വേരിഫൈ ചെയ്തിരുന്നില്ല. അക്കൗണ്ടുണ്ടാക്കി കഴിഞ്ഞപ്പോള്‍ വന്നത് മൊത്തം തെറിയാണ്. ഇത് സാനിയയുടെ ഫെയ്ക്ക് അക്കൗണ്ടാണെന്ന് പറഞ്ഞായിരുന്നു തെറികള്‍ മൊത്തം. അവസാനം തെറി കേട്ട് ഡേറ്റിങ് ആപ്പിലെ അക്കൗണ്ട് താന്‍ ഡെലീറ്റ് ചെയ്യുകയായിരുന്നെന്നും സാനിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സാനിയ തന്റെ 19-ാം ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപിലാണ് സാനിയ ഇത്തവണ ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപില്‍ നിന്നു കലക്കന്‍ ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരുന്നു. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2 തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍