'അനിലേട്ടനുമായാണ് (അനില്‍ നെടുമങ്ങാട്) കൂടുതല്‍ കോംബിനേഷന്‍ സീനുകള്‍ ഉള്ളത്. നായാട്ടിനു ശേഷം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അനിലേട്ടനു അപകടമുണ്ടാകുന്നതും മരിക്കുന്നതും. നായാട്ടിനൊപ്പവും ആ സിനിമയുടെ ഷൂട്ട് നടന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. അനിലേട്ടനുമായുള്ള കോംബിനേഷന്‍ സീനുകളില്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ട് പേരും തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളല്ലേ, അതുകൊണ്ട് ആ പ്രോസസിനെ കുറിച്ചൊക്കെ അറിയാം. അതുകൊണ്ട് പുള്ളിയെ പോലെ ഒരു അഭിനേതാവിനൊപ്പം നില്ക്കാന് വളരെ കംഫര്‍ട്ടാണ്. തിയറ്റര്‍ ചെയ്തുള്ള പരിചയം ഉള്ളതിനാല്‍ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല,' വെബ് ദുനിയ മലയാളത്തിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ യമ ഗില്‍ഗമേഷ് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക