അമ്മയുടെ ഒക്കത്തിരിക്കുന്ന ആളെ മനസിലായോ? മലയാളത്തിലെ സ്‌റ്റൈലിഷ് നടി, ഞെട്ടിച്ച് പുതിയ ചിത്രങ്ങള്‍

തിങ്കള്‍, 14 ജൂണ്‍ 2021 (16:42 IST)
സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. ഈ ചിത്രത്തില്‍ കാണുന്നതും അങ്ങനെയൊരു സിനിമാ താരത്തെയാണ്. മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് നടിമാരില്‍ ഒരാളാണ് അമ്മയുടെ ഒക്കത്തിരിക്കുന്നത്. ആരാണെന്ന് മനസിലായോ? മറ്റാരുമല്ല നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പനാണ് ഇത്. 
 
സാനിയയുടെ പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. എല്ലാ ചിത്രങ്ങളിലും വളരെ സ്റ്റൈലിഷ് ആയാണ് സാനിയ പ്രത്യക്ഷപ്പെടാറുള്ളത്. 
 
ഈയടുത്താണ് സാനിയ തന്റെ 19-ാം ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപിലാണ് സാനിയ ഇത്തവണ ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപില്‍ നിന്നു കലക്കന്‍ ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരുന്നു. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2 തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍