'ആലോചിക്കാന്‍ സമയം കിട്ടിയില്ല': സാനിയയെ എന്തിന് വിവാഹം ചെയ്‌തെന്ന ചോദ്യത്തിന് മാലിക്കിന്റെ മറുപടി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 5 ഫെബ്രുവരി 2024 (18:38 IST)
അടുത്തിടെ പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കിന്റെ പുനര്‍വിവാഹം നടന്നത്. ഇത് ഏറെ ചര്‍ച്ചയായിരുന്നു. സാനിയ മിര്‍സയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ഷൊയിബ് മാലിക് സന എന്നാ പാക് നടിയെയാണ് വിവാഹം കഴിച്ചത്. മാലിക്കിന്റെ മൂന്നാമത്തെ വിവാഹമാണിത്. പഴയ ഒരു വീഡിയോയാണിപ്പോള്‍ വൈറലാകുന്നത്. ബോളിവുഡ് താരം ഷാരൂഖാന്‍ ഒരു ഷോയില്‍ എന്തിനാണ് സാനിയയെ വിവാഹം ചെയ്തതെന്ന് മാലിക്കിനോട് ചോദിക്കുന്ന ചോദ്യമാണ് വീഡിയോയില്‍ ഉള്ളത്. ആലോചിക്കാന്‍ സമയം കിട്ടിയില്ല, അതിനുമുമ്പ് എല്ലാം കഴിഞ്ഞുപോയി എന്നായിരുന്നു മാലിക്കിന്റെ മറുപടി. ഇതേ ചോദ്യം സാനിയയോടും ഷാരൂഖാന്‍ ചോദിച്ചു.
 
സാനിയ പറഞ്ഞത് ഞാന്‍ അവനില്‍ ഒരുപാട് നല്ല ഗുണങ്ങള്‍ കാണുന്നു, അവന്‍ നല്ലൊരു നാണം കുണുങ്ങിയാണ് എന്നായിരുന്നു. ഇനി നീ വേണം അവനെ നന്നായി സംസാരിക്കാന്‍ പഠിപ്പിക്കേണ്ടതെന്ന് ഷാറൂഖാന്‍ അന്ന് പറഞ്ഞിരുന്നു. 2010ല്‍ ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍