വിവാഹമോചനത്തെ കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് സാമന്ത ! പുതിയ വെളിപ്പെടുത്തല്‍

കെ ആര്‍ അനൂപ്

ചൊവ്വ, 21 ജൂണ്‍ 2022 (14:59 IST)
കരണ്‍ ജോഹറിന്റെ 'കോഫി വിത്ത് കരണ്‍' എന്ന സെലിബ്രിറ്റി ടോക്ക് ഷോയില്‍ സാമന്ത പങ്കെടുക്കും. മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിനുള്ള കാരണങ്ങളെ കുറിച്ച് സാമന്ത ഷോയില്‍ വെളിപ്പെടുത്തി എന്നുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
 
'കോഫി വിത്ത് കരണ്‍' ജൂലൈയില്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യും. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സാമന്ത ആദ്യമായാണ് ഒരു ഷോയില്‍ സംസാരിക്കുന്നത്.

Read Here: ശ്വാസകോശം മാറ്റിവയ്ക്കല്‍ വൈകി; നടി മീനയുടെ ഭര്‍ത്താവിന്റെ മരണകാരണം ഇതാണ്
 
എന്നാല്‍ ഈ ഭാഗം മാത്രമായി കട്ട് ചെയ്ത് മാറ്റുമോ എന്നതും അറിവില്ല. വിവാഹമോചനത്തിന്റെ കാരണം താരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍