തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിളായ സാമന്തയുടെയും നാഗചൈതന്യയുടെയും രണ്ടാം വിവാഹവാർഷികമാണിന്ന്. കൂടുതല്‍ ശക്തിയോടെ മുന്നോട്ട്. പത്തു വര്‍ഷത്തെ കഥ, രണ്ടാം വിവാഹവാര്‍ഷികം എന്നാണ് വിവാഹവാര്‍ഷികദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ സാമന്ത കുറിച്ചത്. ഒപ്പം അവരുടെ വിവാഹ ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
നാഗ ചൈതന്യയെ വിവാഹം ചെയ്തതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് സാമന്ത മുമ്പ് പറഞ്ഞിട്ടുണ്ട്. ബോയ് ഫ്രണ്ടായിരുന്ന നാഗ ചൈതന്യയേക്കാളും ഭർത്താവായ നാഗ് ചൈതന്യയെ താൻ പ്രണയിക്കുന്നുവെന്നും സാമന്ത പറഞ്ഞിട്ടുണ്ട്.