സാമന്തയുടെ ജിമ്മിലെ കസര്‍ത്ത് വൈറലായി; 100കിലോയുടെ വെയിറ്റ് ലിഫ്‌റ്റ് വീഡീയോ പുറത്ത്!

Webdunia
ബുധന്‍, 10 ഫെബ്രുവരി 2016 (12:31 IST)
തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയുടെ ജിമ്മിലെ വര്‍ക്ക്ഔട്ട് വീഡിയോ പുറത്ത്. പേഴ്‌സണല്‍ ട്രെയ്‌നറായ കുനാല്‍ ഗിറിന്റെ മേല്‍നോട്ടത്തില്‍ സാമന്ത ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. കുനാല്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

പതിവായി ജിമ്മിലെത്തുന്ന സാമന്ത 100 കിലോയുടെ വെയിറ്റ് ലിഫ്‌റ്റ് നടത്തുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. നിസാരഭാവത്തോടെയാണ് താരസുന്ദരി വര്‍ക്ക്ഔട്ട് ചെയ്യുന്നതെന്ന് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. കുനാലിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. പ്രമുഖ തെന്നിന്ത്യന്‍ താരങ്ങളുടെയെല്ലാം ട്രെയ്‌നറാണ് കുനാല്‍.