നടന് സല്മാന്ഖാന് വീണ്ടും വധഭീഷണി. രണ്ടു കോടി രൂപ തന്നില്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുമ്പേ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. നേരത്തെ സല്മാന് ഖാനെതിരെ ലോറന്‍സ് ബിഷ്ണോയി സംഘം വധഭീഷണി ഉയര്‍ത്തിയിരുന്നു. ബാബാ സിദ്ധിഖിയുടെ മകനെതിരെയും വധ ഭീഷണി ഉണ്ടായിരുന്നു. അതേസമയം ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്ണോയി ഏറ്റെടുത്തിരുന്നു.
മുന്‍പും പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടായിരുന്നു. അഞ്ചു കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഇതിനുമുമ്പ് ലഭിച്ച സന്ദേശം. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും നടന് സല്‍മാനും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.