ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍ നിന്നും പുതുതായി ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് സിനിമാ ഷൂട്ടിംഗുകളില്‍ നിന്ന് താരം വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ തന്നെ പുതിയ സല്‍മാന്‍ ചിത്രമായ സിക്കന്ദറിനെ ഇത് ബാധിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സിക്കന്ദറിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായാണ് ബോളിവുഡ് വൃത്തങ്ങള്‍ അറിയിക്കുന്നത്.