'മരണഭീതി തന്നെയാണ്': മരണത്തിലേക്കുള്ള യാത്രയിലാണ് താനെന്ന് സലിം കുമാർ, എന്താണ് അസുഖമെന്ന് ആരാധകർ

നിഹാരിക കെ എസ്
വെള്ളി, 11 ഒക്‌ടോബര്‍ 2024 (08:32 IST)
Salim Kumar
പിറന്നാള്‍ ദിനത്തില്‍ നടന്‍ സലിം കുമാര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. ”ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഇതോടെ, ആരാധകർ ടെൻഷനിലായി.

നടന് എന്തെങ്കിലും അസുഖമാണോ എന്ന തരത്തിലായി സോഷ്യൽ മീഡിയയുടെ ചർച്ചകൾ. ഒടുവിൽ തന്റെ പോസ്റ്റിന് പിന്നിലെ കാരണം വെളിപ്പെടുത്തി സലിം കുമാർ തന്നെ രംഗത്തെത്തി. 50 വയസ് കഴിഞ്ഞാല്‍ വാർദ്ധക്യമായെന്നും മറ്റെല്ലാവരെയും പോലെ മരണത്തിന്റെ നിഴലില്‍ തന്നെയാണ് താനും എന്നദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു നടൻ.
 
എല്ലാവരെയും പോലെ മരണചിന്ത തനിക്കും ഉണ്ട്. പിറന്നാള്‍ ഒരു വൈകാരിക മുഹൂര്‍ത്തമാണ്. ഒരു വയസ് കൂടി നമുക്ക് കൂടുകയാണ്. തനിക്ക് 54 കഴിഞ്ഞ് 55 വയസിലേക്ക് യാത്ര തുടരുകയാണ്. 50 വയസ് കഴിഞ്ഞാല്‍ വാര്‍ധക്യമായി എന്നാണ് പറയുന്നത്. അപ്പോള്‍ മരണത്തിലേക്കുള്ള യാത്രയില്‍. മരണത്തിന്റെ നിഴലില്‍ തന്നെയാണ്. ഞാന്‍ മാത്രമല്ല, എല്ലാവരും അങ്ങനെ തന്നെയാണ് എന്നാണ് സലിം കുമാർ പറയുന്നത്.
 
മരണഭീതി തന്നെയാണ് അല്ലാതെ വേറെയൊന്നുമല്ല. അതാണീ വാനപ്രസ്ഥത്തിലേക്കൊക്കെ ആളുകള്‍ കടക്കുന്നത്. എല്ലാവരെയും പോലെ തനിക്കുമുണ്ട് അത്തരം ചിന്തകള്‍. അതുകൊണ്ടാണ് ഇത്തരമൊരു വൈകാരികമായ കുറിപ്പ് ഇട്ടത് എന്നാണ് സലിം കുമാര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article