മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവാണ് പാഷാണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയ. താരത്തിന്റെ വിശേഷങ്ങളും കുടുംബ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ സാജു നവോദയ വീണ്ടും വിവാഹം കഴിച്ചോ എന്നാണ് ആരാധകരുടെ സംശയം.
രശ്മിയാണ് സാജുവിന്റെ ഭാര്യ. ഇപ്പോള്‍ ഇതാ രശ്മിയെ തന്നെ വീണ്ടും വിവാഹം കഴിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ച് ഭാര്യ രശ്മിക്ക് വീണ്ടും താലി ചാര്‍ത്തിയിരിക്കുകയാണ് താരം. രണ്ടുപേരും വധൂവരന്‍മാരായി നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുന്നത്.
എന്തുകൊണ്ടാണ് രണ്ട് പേരും ഇപ്പോള്‍ ഇങ്ങനെ ചെയ്തിരിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ചിത്രങ്ങളെ കുറിച്ച് സാജു ഇതുവരെ പ്രതികരിച്ചിട്ടില്ല.