കുഴിമന്തിയെ നിരോധിക്കണമെന്ന് പറഞ്ഞ നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമനെ ട്രോളി സംവിധായകന്‍ എം.എ.നിഷാദ്. ചില സിനിമകളില്‍ തൂണിന് പകരം നിര്‍ത്താറുണ്ടെന്നും തൂണുകളും ശബ്ദിച്ചു തുടങ്ങിയെന്നും എം.എ.നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ശ്രീരാമനെ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടില്ലെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ കൃത്യമായി പ്രതികരിച്ചിരിക്കുകയാണ് നിഷാദ്.